Follow Us

എന്നിലെ ഞാൻ

എന്നിലെ ഞാൻ

ഇരുട്ടണയും മുൻപേ പൂട്ടണമെൻ കണ്ണുകൾ എന്നു-
കരുതി അടച്ചതാണ് ഞാനെൻ ജാലകവാതിൽ …
എങ്കിലും കാഴ്ചകൾ കാണുമ്പോൾ വയ്യെന്ന് തോന്നി-
ഞാനങ്ങനെ നിശ്ചലം നിൽക്കവേ…
അറിയാതെ ഓർത്തുപോയി തോരാത്ത കണ്ണീരിലും
സാന്ത്വനമേകിയ എൻ കളിതോഴനെ…
ജാലക വാതിലിൽ ചാരി ഞാൻ നിൽക്കവേ-
എൻ കണ്ണുകൾ അവനെ തേടി അലഞ്ഞ കാലം…
ഞാവൽ പഴവുമായി ഓടിക്കിതച്ചെൻ
അരികത്തവൻ അണഞ്ഞ നേരം…
കൈമാറിയ സ്വപ്നങ്ങൾക്കൊക്കെയും സാക്ഷിയായി
നാളെയീ മണ്ണിലവശേഷിക്കുമി ജാലക പാളികൾ..
ഇടറുന്നു ,എൻ കരങ്ങൾ,വാക്കുകൾ,
എങ്കിലും യാത്രയാകയാണ് ഞാൻ…
വയ്യെനി വിധിയുടെ നാടകവേദിയിൽ
അണിഞ്ഞൊരുങ്ങാൻ…
കണ്ട സ്വപ്നങ്ങളൊക്കെയും തകർത്തതീ
പുഞ്ചിരി തൂകിയ വഞ്ചക ഹൃദയങ്ങൾ…
ഇനിയവൻ കാത്തിരിക്കും എൻ കണ്ണുകൾക്കായി
ഈ ജനലഴിയിലൂടെ…
വരികയില്ലൊരിക്കലും എന്നറിഞ്ഞിട്ടും
കാത്തിരിക്കും അവനെൻ ഹൃദയത്തുടിപ്പിനായി…
ഇനിയൊരിക്കലും സാക്ഷിയാകാതിരിക്കട്ടീ ജനലഴികൾ
പ്രാണനിൽ നിന്നും ജീവനടരും കാഴ്ച….

One thought on “എന്നിലെ ഞാൻ

  1. Reply
    Shareef
    March 30, 2020 at 8:23 am

    പ്രണയത്തിൽ ചാലിച്ച വിരഹാർദ്ര വരികൾ …
    ചന്ദനം ചാരിയാൽ ചന്ദനമേ മണക്കുകയുള്ളു , ചേച്ചിമാരുടെ വഴിയേ അനിയത്തികുട്ടിയും .

    അഭിനന്ദനങ്ങൾ ദുർഗ്ഗാ <3

Leave a Reply

Your email address will not be published. Required fields are marked *

Donate A Book Challenge