നനുത്ത മഴയായ് നീ
പെയ്തിറങ്ങിയത്
എന്‍റെ ഹൃദയത്തിലേക്കായിരുന്നു….
പെയ്തുതോരാത്ത മഴക്കൊപ്പം
എന്‍റെ ഹൃദയത്തോട് നിന്നെ
ചേര്‍ത്തുവെച്ചു….
എഴുതിത്തീര്‍ന്ന ഡയറിപോലെ
നീ എന്നെയും മറന്നുവെച്ചു.
പക്ഷേ
എനിക്കുനിന്നെ മറക്കാനാവില്ല, വെറുക്കാനും…
കാരണം,
ഞാന്‍ നിന്നെ ചേര്‍ത്തുവെച്ചത്
എന്‍റെ ഹൃദയത്തോടായിരുന്നു…..
Dimikp
April 24, 2021 at 11:16 amAwesome
Keep writing ✍
Vinod
July 23, 2021 at 3:31 pm❤