മദ്യമെന്ന രണ്ടക്ഷരം മതിയിന്നു
മനുഷ്യൻ്റെ ജീവിതം സഫലമാക്കാൻ
മദ്യത്തിൽ മുങ്ങിയും നീന്തിയും
ആനന്ദ ജീവിതം തേടുന്നവർ
മദ്യത്തിൻ ലഹരിക്കു മുന്നിലവർക്കിന്നു
ജീവിത ദുരിതങ്ങൾ ഒന്നുമല്ല
ശമ്പളം കിട്ടിയാൽ ബാറിലേക്കോടുന്നു
മദ്യത്തിൻ ലോകത്തിൽ നീരാടുവാൻ
സ്വന്തം കുടുംബത്തെ കണ്ണീരിലാഴ്ത്തിയും
ധർമ്മപത്നിതൻ വാക്കുകൾ ഭേദിച്ച്
ലഹരിതൻ വഴിയേ പോകുന്നവർ
നാശത്തിൻ വഴിയേ പോകുന്നവർ
മദ്യം വിഷമാണ് ഘോരവിഷം
നിന്നെ രോഗിയായ് മറ്റും ഘോരവിഷം
മദ്യം മനുഷ്യൻ്റെ ബന്ധുക്കളെപ്പോലും
ശത്രുവായ് മാറ്റാൻ കഴിവുള്ളത്
ഓർക്കുക മനുഷ്യാ നീ ഇന്ന്
സുഖിക്കിലും നാളെ ദുഖിക്കുമെന്നു തീർച്ച
മദ്യത്തിനടിമയാം ഒരു മർത്യനുമിന്ന്
ജീവിതത്തിൻ കടൽ താണ്ടിയിട്ടില്ല
ഒടുവിലായതിൻ കറുത്ത കരങ്ങൾ തവ
പുണരുമ്പോൾ നീയതു തിരിച്ചറിയും;
മുന്നിലിനി മരണം, മരണം മാത്രം
നിന്നാശ്രയമാകുമെന്നോർത്തുകൊൾക!