കാലം തയിച്ചു തന്നകുപ്പായം ഇട്ടുഞാൻ
കാലത്തിൻ പിറകേനടന്നു
ഓരോ ഇടവഴിയിലും എന്നെ നിർത്തി.
ഒരോ കുപ്പായം അണിയിച്ചു തന്നു.
ചിരിച്ചും കളിച്ചും രസിച്ചും ഞങ്ങൾ
പിന്നെയും പിന്നെയും യാത്ര തുടർന്നു.
ഒരു ഇടവഴികൂടി കഴിഞ്ഞപ്പോൾ എന്നെ
ഭു:ഖത്തിൻ നീർച്ചോലയിൽ പിടിച്ചങ്ങ് താഴ്ത്തി.
പിന്നൊരു ഇടവഴിയിൽ വേറൊരു കുപ്പായം
കാലം എന്നെ അണിയിച്ചുതന്നു .
അവിടുന്നു നടക്കുമ്പോൾ പിന്നിലായി കേട്ടു ഞാൻ
പാദസ്വരത്തിൻ്റെ മണിക്കിലുക്കം.
പിന്നെ ഞങ്ങൾ മൂവരും ചേർന്ന്
വർണ്ണങ്ങൾ ചാലിച്ച വീഥിയിൽ കൂടി
ചിരിച്ചും രസിച്ചും നടന്നു നീങ്ങി.
ഒരു ഇടവഴി കഴിഞ്ഞപ്പോൾ കാലം എനിക്ക്
വേറൊരു കുപ്പായം അണിയിച്ചു തന്നു.
ദാമ്പത്യ ജീവിത പ്രാരാബ്ധ ഭാണ്ഡം
കാലം എൻ്റെ ശിരസ്സിലേക്കായി വച്ചു തന്നു .
പിന്നെയും ഞങ്ങൾ യാത്ര തുടർന്നപ്പോൾ
പിന്നിലായ് കേട്ടു ഞാൻ പൈതലിൻ രോദനം
ആത്മനിർവൃതിയിൽ നിറഞ്ഞു നിൽക്കുമ്പോൾ
എൻ കൺപുടങ്ങളിൽ കേട്ടു കാലത്തിൻ മർമ്മരം
ഓടുവാൻ സമയമായി ജീവിതവീഥിയിൽ
വിശ്രമജീവിത കുപ്പായം മാറ്റുവിൻ.
ഇടവഴികൾ പിന്നിട്ട് പിന്നെയും നടന്നപ്പോൾ
കാലം എനിക്ക് വേറൊരു കുപ്പായം അണിയിച്ചു തന്നു .
അമ്പത്തിയെട്ടാം ഇടവഴിയിൽ ഞാനൊന്ന് നിന്നപ്പോൾ
കാലം പിന്നെയും എന്നെ മാടി വിളിച്ചു .
കാലൻ്റെ പാത പതനം കേൾക്കുന്നുവോ ഞാൻ
അറിയാതെ അറിയാതെ ചോദിച്ചുപ്പോയി.
എൻ്റെ ഇനിയുള്ള യാത്ര എങ്ങോട്ട് കാലമേ
കാലൻ്റെ കൈകളിലേക്ക് ആണോ ???
Shareef
April 17, 2020 at 3:06 pmമനോഹരം