രാത്രിമഴ പെയ്തിറങ്ങി;
മഴയല്ലിത് ഉറ്റവർ തൻ കണ്ണുനീർ…
ചിന്നി ചിതറി തെറിക്കുന്ന തുള്ളികളല്ലിത്
നോവിന്റെ കണ്ണുനീർ മാത്രമാണ്…
ഇരുളിനെ കാക്കുന്ന മഴയല്ലിത്….
വേർപാടിന്റെ നൊമ്പരം മാത്രം…
ഇടി മുഴക്കത്തിൻ വീര്യമല്ലിത്…
കൂട്ടകരച്ചിലിൻ ഇരമ്പലാണ്…
ഇറ്റിറ്റ് വീഴുന്ന മഴയുടെ ശബ്ദം…
എന്നെ ഏകാകിയാക്കി ആ രാത്രിയിൽ…
തനിച്ചല്ല ഞാൻ കൂട്ടിനുണ്ടെനിക്ക്;
രാത്രിയിൽ പെയ്തിറങ്ങാത്തൊരാ മഴ.
ഷരീഫ്
February 2, 2022 at 3:42 pmമനോഹരം