കുട്ടികാലത്തെ ഓർമകളിലേക്ക് പോയി ഏതാനും മിനുട്ടുകളവിടെ ജീവിച്ചു തിരിച്ചുവരിക പതിവാണ് പലപ്പോഴും. സംഭവങ്ങളോ സാധനങ്ങളോ അങ്ങനെ എന്തെങ്കിലും സംഗതികളാവും ഇങ്ങനെ ഓർമ്മക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോവുക.
D.El.Ed കഴിഞ്ഞ് പരീക്ഷയും എഴുതി റിസൾട്ടും കാത്തിരിക്കുന്ന കാലം രാപകലെന്നില്ലാതെ മെനക്കെട്ട് K-TET ഉം എഴുതിയിട്ടുണ്ട്.
അമ്മയുടെ പ്രാക്ക് കേൾക്കുന്നുണ്ടെങ്കിലും അല്ലലില്ലാതെ ദിവസം രണ്ടക്ക മണിക്കൂറോളം ഉറങ്ങി ജീവിതം സ്വസ്ഥമായി പൊയ്ക്കൊണ്ടിരുന്നു...
"ദെച്ചുമോളെ....സമയായിട്ടോ"
ഭക്ഷണം എടുത്തുവെയ്ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു.
അവള്‍ അപ്പോഴും മുടി കെട്ടുന്നതേയുള്ളൂ.അമ്മ പുസ്ത്കങ്ങളെല്ലാം ബാഗിലാക്കി ചോറ്റുപാത്രവും എടുത്തുവെച്ചു. ഡ്രസ്സ് ഒന്നുകൂടി ശരിയാക്കി ദെച്ചു ഷൂസെടുക്കാനോടി...
അവധിക്കാലത്തെ കളികളത്രയും മാനംമുട്ടി നില്‍ക്കുന്ന ആ പ്ലാവിന്റെ ചുവട്ടിലാണ്. കല്ലുകളി,കോട്ടകളി പിന്നെ പേരിടാത്ത കുറേ നാടന്‍ കളികളും അവര്‍ മത്സരിച്ചു കളിച്ചു. കളികള്‍ക്കിടയില്‍ പതിവായി തട്ടിപ്പുകളിക്കുന്ന രോഹിണിയുമായി അടികൂടും.
കഥകള്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല,അപ്പോള്‍ കഥകളുടെ റാണിയായാലോ...
അതെ,അവള്‍ കഥകളുടെ റാണിയാണ്.വിപ്ലവത്തിന്റെ മണ്ണിലെ ചെറുതും വലുതുമായ കുറേ കഥകള്‍ മടിശ്ശീലയില്‍ ഒളിപ്പിച്ചവള്‍.