എന്നും കാണണമെന്നു തോന്നാറുണ്ടോ ?
എന്നും കാണാറുണ്ടല്ലോ…!
ഒരുമിച്ചു ഇരിക്കണമെന്നു തോന്നാറുണ്ടോ ?
ഒരുമിച്ചു ഇരിക്കാറുണ്ടല്ലോ…!
കഥകളേറെ പറഞ്ഞ് ചിരിക്കണമെന്ന് തോന്നാറുണ്ടോ ?
എന്നും പറയാറുണ്ടല്ലോ…!
ഇറുകെ പുണരണമെന്ന് തോന്നാറുണ്ടോ ?
കൊതിയോടെ പുണരാറുണ്ടല്ലോ എന്നും…!
നിറയെ ചുംബിക്കണമെന്ന് തോന്നാറുണ്ടോ ?
ചുംബനം കൊണ്ട് പൊതിയാറുണ്ടല്ലോ…!
സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടോ ?
ഓരോ നോട്ടം പോലും സമ്മാനങ്ങളല്ലേ…!
കൂടെയില്ലാത്തത്തിൽ വിഷമം തോന്നിയിട്ടുണ്ടോ ?
ജീവവായുപോലെ കൂടെത്തന്നെയുണ്ടല്ലോ…!
എങ്ങനെ സാധിക്കുന്നിത് നിങ്ങൾ രണ്ടുപേർക്കും ?
കണ്ണടച്ചാൽ മതി…
ഓർമ്മകളിൽ ഒന്ന് മുങ്ങിനിവർന്നാൽ മതി…