Follow Us

കള്ളന്‍

കള്ളന്‍

സ്നേഹത്തിൻ്റെ പകുതിമുക്കാലും കൊണ്ടുപോയി,
ചിന്തയുടെ കൊട്ടക മുഴുവനും കൊണ്ടുപോയി,
മനസ്സിൻ്റെ പെട്ടി താക്കോലോടെ കൊണ്ടുപോയി ,
ഹൃദയം കാലിയായിരിക്കുന്നു!
സ്വപ്നത്തിൻ്റെ പത്തായം ശൂന്യമാണ്,
ആഗ്രഹത്തിൻ്റെ പൊതി കാണാനില്ല,
അതെ,ഞാന്‍ മോഷ്ട്ടിക്കപ്പെട്ടിരിക്കുന്നു,
കള്ളന്‍ അകത്ത് തൊട്ടിലില്‍ ഉറങ്ങുന്നുണ്ടെന്നത്
മാത്രമാണ് ഏക ആശ്വാസം!!!

Leave a Reply

Your email address will not be published. Required fields are marked *