മറക്കില്ലൊരിക്കലും നിൻ പുഞ്ചിരിച്ചൊരാ മുഖവും
മറക്കില്ലൊരിക്കലും പങ്കുവെച്ചിരുന്നോരാ സൗഹൃദവും
കണ്ടിരുന്നു ഞാൻ നിന്നെയെന്നുമാ വഴിയരികിൽ
ഓർത്തിടുന്നു ഞാൻ; നാളെയും കാണുമോ ?…
മനുഷ്യനല്ലേ മറക്കും മടുക്കും മരിക്കും…
ചുളിവാർന്നയീ എൻറെ ഹൃദയത്തിലിപ്പോഴും
പിറവി എടുക്കുന്നുണ്ട് നല്ലതും നന്മയും
കാലമതീതമായി കടക്കുമ്പോഴും
ഓർക്കുന്നു ഞാൻ നിന്റെ പുഞ്ചിരിച്ചൊരാമുഖം
കേവലമൊരു വഴി യാത്രക്കാരനായരെന്നെ നീ
അടുത്തറിഞ്ഞില്ലേ ഒരു നിമിഷാർദ്ധത്തിൽ
ഏറെ ആഹ്ളാദിപ്പൂ ഞാനീ വേളയിൽ
ഉണ്ടൊരാൾ ആ വഴിയരികിലെനിക്കും സ്നേഹിക്കാൻ…
Shareef
December 11, 2020 at 10:33 amനല്ല ആശയം, അഭിനന്ദനങ്ങൾ തുടർന്നും നന്നായി എഴുതുക
Akhil Kumbalappally
December 11, 2020 at 1:21 pmനന്നായിട്ടുണ്ട് ♥️
Aswin
December 17, 2020 at 9:16 amPowli chechiii